Sun. Jan 24th, 2021




മുഖ്യമന്ത്രി പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് വോട്ട് രേഖപ്പെടുത്തുന്നു

 

കണ്ണൂര്‍: എല്‍.ഡി.എഫിന് ചരിത്രവിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്നു ക്ഷീണിപ്പിച്ചേക്കാം ഉലച്ചേക്കാം എന്നൊക്കെയായിരുന്നു ചിലരെ പ്രതീക്ഷ. എന്നാല്‍ ബുധനാഴ്ച വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഉലഞ്ഞതും ക്ഷീണിച്ചതും ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയിലെ ചേരിക്കല്‍ സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.  ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടതു സര്‍ക്കാരിനെ നേരിടുകയാണ്. അതിനുവേണ്ട എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇടതുമുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനുമാകില്ല. ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളില്‍ പോലും വന്‍ വിജയം നേടും. വടക്കന്‍ ജില്ലകള്‍ എല്ലാക്കാലവും ആര്‍ക്കൊപ്പമാണ് നിന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ കള്ളങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.  യു.ഡി.എഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും. മുസ്‌ലിം ബഹുജനങ്ങളുടെ പ്രഖ്യാപിതമായ സംഘടനകള്‍ ദീര്‍ഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി. നാല് വോട്ടിനുവേണ്ടി അവരുമായി കൂടുന്ന അല്‍പത്തമാണ് ലീഗും കോണ്‍ഗ്രസ്സും കാണിച്ചത്. അതില്‍ വലിയ രോഷത്തോടെയാണ് മുസ്‌ലിം ബഹുജനങ്ങള്‍ കാണിക്കുന്നത്. ലീഗിന്റെ കരുത്തരായ നേതാക്കള്‍ വരെ അത് പ്രകടിപ്പിച്ചതാണ്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച തന്റെ പ്രസ്താവന ചര്‍ച്ചയാക്കുന്നത് വേറെയൊന്നും തനിക്കെതിരേ പറയാന്‍ ഇല്ലാത്തതുകൊണ്ടാണ്. രാജ്യത്ത് കൊവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. അങ്ങനെയുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനും സൗജന്യമായിരിക്കും. ഇവിടെ ഞങ്ങള്‍ തുടര്‍ച്ചയായി ഇന്നേവരെ സൗജന്യ ചികിത്സയാണ് നല്‍കിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. അതില്‍ യാതൊരു പെരുമാറ്റച്ചട്ട ലംഘനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു….






By onemaly