Thu. Jan 28th, 2021
കണ്ണൂര്‍: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയ ദുരന്തവുമൊക്കെ ഏറെ കണ്ടവരും നേരിട്ടവരുമാണ് നാം. എന്നാല്‍ യാതൊരു കഴുപ്പവുമില്ലാത്തിടത്ത് പൊടുന്നനെ മണ്ണിടിയുന്നത് അടുത്തകായത്തായി വര്‍ധിക്കുകകയാണ്. കിണറും വീടുകളും ഇടിഞ്ഞു താഴ്ന്നുവെന്ന വാര്‍ത്ത ഈ മഴക്കാലത്തടക്കം നാം പലതവണ കേട്ടു. ഇതില്‍ ഏറ്റവും ഞെട്ടിച്ചത് കണ്ണൂരിലെ ഇരിക്കൂറില്‍ അലക്കിക്കൊണ്ടിരിക്കെ ഒരു വീട്ടമ്മ ഭൂമി താഴ്ന്ന് അടുത്ത വീട്ടിലെ കിണറ്റില്‍ പതിച്ചത് സംഭവം ആയിരുന്നു. സ്വന്തം വീടിന്റെ പിന്നാമ്ബുറത്ത് തുണിയലക്കിക്കൊണ്ടിരിക്കെ കാല്‍ക്കീഴിലെ മണ്ണ് പിളര്‍ന്നു മാറിയുണ്ടായ ഗര്‍ത്തത്തിലെ ഇരുട്ടിലേക്ക് പതിച്ച ആ വീട്ടമ്മ, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ണുതുറന്നുനോക്കുമ്ബോള്‍ എത്തിപ്പെട്ടത് അയല്‍വാസിയുടെ കിണറ്റിലായിരുന്നു.

ഉമൈബ തുണിയലക്കിക്കൊണ്ടിരിക്കെ അവരുടെ ആദ്യ നിലവിളി കേള്‍ക്കുന്നു. പിന്നാമ്ബുറത്തെത്തി നോക്കുന്നവര്‍ അവരെ അവിടെങ്ങും കാണുന്നില്ല. പകരം കാണുന്നത് വലിയൊരു ഗര്‍ത്തം മാത്രം. അമ്ബരന്നു നിന്ന അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉമൈബയുടെ നിലവിളി വീണ്ടും കേള്‍ക്കുന്നു. ഇത്തവണ പത്തുമീറ്റര്‍ മാറി, അയല്‍വക്കത്തെ വീട്ടിലെ കിണറ്റില്‍ നിന്നായിരുന്നു ശബ്ദം. അവിടെ കിടന്നു രക്ഷിക്കണേ എന്ന് അലമുറയിട്ട ഉമൈബയെ പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ആ കിണറിന്റെ മുകള്‍ ഭാഗം ഇരുമ്ബുകമ്ബിയിട്ട് മറച്ചിരുന്നതിനാല്‍ ഉമൈബ വീണത് മുകളിലൂടെ അല്ല എന്നത് ഉറപ്പാണ്. പിന്നെ എങ്ങനെയാണ് സ്വന്തം വീട്ടില്‍ അലക്കിക്കൊണ്ടിരുന്ന ഉമൈബ, ഒരു നിമിഷാര്‍ദ്ധം കൊണ്ട് പത്തുമീറ്റര്‍ അപ്പുറത്തുള്ള അയല്‍വാസിയുടെ കിണറ്റില്‍ എത്തിപ്പെട്ടത്? ഇത് അവിടെ തടിച്ചുകൂടിയ പ്രദേശവാസികളെ ഒക്കെ ഒരുപോലെ അമ്ബരപ്പിച്ച ഒരു ചോദ്യമായിരുന്നു.

ഇത് ജിയോളജി വിഭാഗത്തിനും ഇതില്‍ വലിയ അമ്ബരപ്പാണ് ഉണ്ടായത്. തുടര്‍ന്ന് അവരും ഇവിടെ വിശദമായ പരിശോധന നടത്തി.. ഇപ്പോഴും ഈ പ്രദേശത്തേക്ക് വലിയ ജനപ്രവാഹമാണ്. പക്ഷേ ഇതുസംബന്ധിച്ച പഠനങ്ങളില്‍ തെളിയുന്നത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന പുതിയ ഒരു പ്രകൃതി ദുരന്തത്തെയാണ്. അതാണ് സോയില്‍ പൈപ്പിങ്ങ്. ഉറപ്പുകുറവുള്ള മണ്ണുള്ളിടത്ത് ശക്തമായി മഴപെയ്യുമ്ബോള്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍ പറയുന്നത്.

‘സോയില്‍ പൈപ്പിങ്’ എന്ന വില്ലന്‍ (ദൈവത്തിന്റെ പരീക്ഷണം എന്ന് പറഞ്ഞു തള്ളിക്കളയേണ്ടതല്ല)

ജപ്പാനും കൊറിയിലും ഉറപ്പുകറുഞ്ഞ മണ്ണുള്ള ഡെല്‍റ്റാ പ്രദേശങ്ങിലുമൊക്കെ കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. ഭുമിക്കടിയിലെ ഉരുള്‍പൊട്ടല്‍ എന്ന് ചുരക്കിപ്പറയാം. . ഭൂമിക്കടിയില്‍ രൂപം കൊള്ളുന്ന തുരങ്കസമാനമായ നിര്‍മ്മിതിയാണ് സോയില്‍ പൈപ്പിങ് എന്നറിയപ്പെടുന്നത് എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്തു ഭൂമിക്കടിയിലേക്കിറങ്ങുന്ന മഴവെള്ളം, ചെറു തുരങ്കങ്ങളുണ്ടാക്കി കുറച്ചു ദൂരം ഒഴുകിയ ശേഷം, മണ്ണ് ദുര്‍ബലമായിരിക്കുന്ന പ്രതലങ്ങള്‍ ഭേദിച്ച്‌ പുറത്തേക്ക് കുത്തിയൊഴുകും. അതോടൊപ്പം, ആ വഴി ഒലിച്ചു വരുന്ന മണ്ണും പുറത്തേക്ക് കുത്തിയൊഴുകിവന്നടിയും. ഇതിന്റെ ഫലമായി ഭൗമാന്തര്‍ഭാഗത്തുണ്ടാകുന്ന ബലക്ഷയം, ചിലപ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ വലിയ പിളര്‍പ്പിന് വരെ കാരണമാകാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഇത് മണ്ണിടിച്ചില്‍ വരെ ഉണ്ടാക്കാം.

‘സോയില്‍ കോണ്‍ടാക്റ്റ് ഇറോഷന്‍’ എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രതിഭാസം, മൃദുലവും, പരുക്കനുമായ മണ്ണുകള്‍ തമ്മിലുള്ള വേര്‍തിരിവ് വരുന്ന സമ്ബര്‍ക്കമേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്. താരതമ്യേന നേര്‍ത്ത മണ്ണിന്റെ അടരില്‍ നിന്ന് മണ്ണ് ഇളകി, പരുക്കനായ അടരിന്റെ ഭാഗത്തേക്ക് വീഴുകയാണ് ഇവിടെ സംഭവിക്കുന്നത്.ശക്തമായ മഴ പെയ്യുമ്ബോള്‍ ഇങ്ങനെ ഉണ്ടാവുന്ന നേരിയ വിടവിലൂടെ വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങുന്നു. ഭൂമിക്കടിയില്‍ ഇത് സോയില്‍ പൈപ്പ് എന്നറിയപ്പെടുന്ന ചെറുതുരങ്കങ്ങള്‍ ഉണ്ടാക്കുന്നു. ഈ ചെറു തുരങ്കങ്ങളിലൂടെ വെള്ളം ഊറി ഇറങ്ങുന്നതിന്റെ ഇത് നിരവധി ശാഖകളായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ കാലക്രമേണ മുകളിലേക്കും അത് വ്യാപിച്ച്‌, ഒടുവില്‍ അത് ഒരു മണ്ണിടിച്ചില്‍ തന്നെ ഉണ്ടാക്കുന്നു. ചില കേസുകളില്‍ വെട്ടിമാറ്റപ്പെടുന്ന മരങ്ങളുടെ വേരുകള്‍ ദ്രവിച്ചു രൂപപ്പെടുന്ന സുഷിരങ്ങളും വികസിച്ചു തുരങ്കരൂപം ആര്‍ജിക്കാറുണ്ട്.


By onemaly