തളിപ്പറമ്പ്: ഇതരസംസ്ഥാനത്ത് നിന്നും എത്തി ക്വാറന്റൈന് ലംഘിച്ചതിന് ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയില്‍ പോലിസ് കേസെടുത്തു. കുപ്പം ചാലത്തൂര്‍ റോഡില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ചേപ്പറമ്പ് സ്വദേശി മുരളീധരനും കുടുംബത്തിനുമെതിരേ ഹോം ക്വാറന്റൈന് ലംഘിച്ചതിന് ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോലിസില്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കുടുംബത്തോടൊപ്പം ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തതിനാണ് കേസ്….