Fri. Jan 22nd, 2021




ആലുവ; ഒരുവര്‍ഷം മുമ്ബ് തെരുവില്‍ നിന്നും കിട്ടിയ നായ്ക്കുട്ടിയെയാണ് വളര്‍ത്തിയിരുന്നത്. നായ്ക്കുട്ടിയെ പരിപാലിക്കുന്നതിനെ കുടുംബാംഗങ്ങളില്‍ മിക്കവരും എതിര്‍ത്തിരുന്നു. ഇതെത്തുടര്‍ന്ന 2 തവണ നായെ വീട്ടില്‍ നിന്നും അകലെ സ്വന്തന്ത്രനാക്കിയെങ്കിലും തിരിച്ചെത്തി.

ഇന്നലെ നടത്തിയത് കൂറച്ചുകൂടി ദൂരത്തിലെത്തിലെത്തിച്ച്‌ ഉപേക്ഷിക്കുന്നതിനുള്ള നീക്കം. കാറിനുള്ളില്‍ കയറ്റാതിരുന്നത് മത നിയമത്തിലെ നിഷിദ്ധ മൃഗമായിനാല്‍ ഓട്ടം കുറയുമോ എന്ന ഭീതിയില്‍. കാര്‍ ഓടിച്ചിരുന്നത് 25- 30 കിലോമീറ്റര്‍ വേഗത്തില്‍. നായ്ക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടത് കാഴ്ചക്കാരന്‍ ഇടപെട്ടപ്പോള്‍ മാത്രം. നായെ കാറിന്റെ പിന്നില്‍ക്കെട്ടി റോഡിലൂടെ ഓടിച്ചുപോയ സംഭവത്തില്‍ അറസ്റ്റിലായ ചെങ്ങമനാട് ചാലക്ക കോന്നം വീട്ടില്‍ യൂസഫ് (62) ചെങ്ങമനാട് പൊലീസിന് നല്‍കിയ മൊഴിയാണ് ഇത്.

സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റുറല്‍ എസ് പി കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് താമസിയാതെ യൂസഫിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ചാലക്കല്‍ റോഡിലാണ് സംഭവം. നായയെ കാറിന്റെ പിന്നില്‍ കെട്ടിയിട്ട് കാറോടിച്ച്‌ പോവുകയായി രുന്നു. റോഡിലൂടെ നായയെ വലിച്ചിഴച്ച്‌ കൊണ്ടു പോകുന്നത് കണ്ട് ബൈക്കിലെത്തിയ യുവാവ് ദൃശ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറലായി.

ചെങ്ങമനാട് സി ഐ ടി.കെ. ജോസിയുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃഗസംരക്ഷണ നിയമപ്രകാരവും കേരള പൊലീസ് ആക്ടുപ്രാകരവുമാണ് ഇയാള്‍ക്കെതിരെ കേസ്സ് ചാര്‍ജ്ജുചെയ്തിട്ടുള്ളതെന്നും പരമാവധി രണ്ടുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. കഴുത്തില്‍ കുടുക്കിട്ട നായയെ കാറിന്റെ പിന്നില്‍ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു.

കാറിന് പിന്നില്‍ കെട്ടിവലിച്ച നായയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറില്‍ കെട്ടിവലിച്ച വീഡിയോ ലഭിച്ചതോടെ ‘ദയ’ പ്രവര്‍ത്തകര്‍ നായയെ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റും പറവൂര്‍ സ്വദേശിയുമായ ടി.ജെ. കൃഷ്ണനാണ് ഇതിന് നേതൃത്വം നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരച്ചില്‍ ആരംഭിച്ച മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് നായയെ കണ്ടെത്താനായത്. ഉടന്‍തന്നെ ഇവര്‍ ഭക്ഷണവും മറ്റും നല്‍കി പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങള്‍ക്ക് കണ്ടെത്താനായതായി ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് നായകളും നിലവില്‍ ‘ദയ’ പ്രവര്‍ത്തകരുടെ പരിപാലനത്തിനലാണ്.

നെടുമ്ബാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറില്‍ കെട്ടിവലച്ചു കൊണ്ടു പോകുന്ന അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവം മൊബൈല്‍ പകര്‍ത്തിയ യുവാവ് ഇടപെട്ട് കാര്‍ നിര്‍ത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ അഖിലിനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടില്‍ അഖില്‍ ഉറച്ചു നിന്നതോടെ ഇയാള്‍ നായയെ അവിടെ ഉപേക്ഷിച്ചു പോയി.

ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖില്‍ പറയുന്നത്. സംഭവത്തില്‍ അഖില്‍ മൃഗസംരക്ഷണവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ കയറൂരി വിട്ടപ്പോള്‍ വിരണ്ടോടിയ നായയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഒരുപാട് ദൂരം ഓടിയ നായ പിന്നീട് തളര്‍ന്ന് നിലത്തു വീണെങ്കിലും പിന്നെയും കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയിട്ടുണ്ട്. അതിനാല്‍ സാരമായ പരിക്ക് നായക്കേറ്റു. നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.






By onemaly