August 7, 2022




കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി അനുസരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് തന്നെയാണ് ചെയ്തതെന്നും ബിജെപി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന എം.എം. ഹസന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി പറഞ്ഞത്…

‘അവര്‍ 19 പേര്‍ ഇവിടെ നിന്ന് പോയല്ലോ (യുഡിഎഫ് എംപിമാര്‍). നിയമം കൊണ്ടുവരാന്‍ എന്തേ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടില്ല ? സുപ്രീം കോടതി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അവര്‍ക്കും വ്യക്തമായി അറിയാം. സുപ്രീം കോടതി വിധി ഇംപെന്റിംഗ് ആണ്. അത് നമുക്ക് അനുസരിച്ചേ മതിയാകൂ. അതല്ലേ, പിണറായി വിജയനും അനുസരിച്ചത്. പക്ഷേ, എല്ലാ കാര്യത്തിലും അനുസരിച്ചോ ?…ഇല്ലലോ’