Sun. Jan 17th, 2021




നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച്‌ കൊടുംക്രൂരത. നെടുമ്ബാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തില്‍ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച്‌ കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങള്‍.

നായയുടെ കഴുത്തില്‍ കെട്ടിയ കയര്‍ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും കാണാം. കാര്‍ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.

മനുഷ്യന്‍ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകില്‍ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിയ്ക്കുന്നു.

ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അത്താണി പറവൂര്‍ റൂട്ടില്‍ ചാലാക്ക മെഡിക്കല്‍ കോളജിനടുത്ത് വച്ച്‌ നടന്ന സംഭവമാണ്..’. ഈ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച്‌ സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.






By onemaly