Local

പടിയൂർ പഞ്ചായത്തിൽ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്



പടിയൂർ: പടിയൂർ പഞ്ചായത്തിൽ പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടു.പടിയൂർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്കും ബൂത്ത് ഏജന്റ്മാർക്കും  പോലീസ് സംരക്ഷണം നൽകാനും,മുഴുവൻ ബൂത്തുകളിലും വീഡിയോ ക്യാമറ സ്ഥാപിക്കുവാനും  കേരള ഹൈക്കോടതി  ഉത്തരവിട്ടു. തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയാണ് പടിയൂരിൽ ഒരു ബൂത്തിൽ പോലും വീഡിയോ ക്യാമറ സ്ഥാപിക്കാതിരുന്നതെന്നും കോടതി വിധി സമാധാനപരമായ ഇലക്ഷന് സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിരവധി തെരഞ്ഞെടുപ്പുകളിൽ ബൂത്തുകളിലും പുറത്തുമെല്ലാം സംഘർഷം ഉണ്ടായിരുന്നു. എന്നാൽ കണ്ണൂർ ജില്ലയിൽ 785 ബൂത്തുകളിൽ വീഡിയോ ക്യാമറ സ്ഥാപിക്കാൻ തീരുമാനം എടുത്തപ്പോൾ പടിയൂരിൽ ഒരു ബൂത്തിൽ പോലും ക്യാമറ ഇല്ലാത്തതിനാലാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്.ജില്ലാ പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ യുഡിഎഫ്‌ സ്ഥാനാർഥി എൻ പി ശ്രീധരന്റെ ചീഫ് ഏജന്റ് മുഹമ്മദ്‌ ബ്ലാത്തൂർ അഡ്വ വി എ സതീഷ് മുഖേന നൽകിയ ഹര്‍ജിയിലാണ്  ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ വിധി പറഞ്ഞത്