Local

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി എത്തിയത് സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍; കാസര്‍കോട് ബേഡകം അരിച്ചെപ്പിലെ ക്ഷേത്രത്തില്‍ സിപിഎം കുടുംബാംഗമായ കാമുകനുമായി വിവാഹം;



കാസര്‍കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി കാസര്‍കോട് ബേഡകത്തെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ എത്തി കാമുകനെ വിവാഹം കഴിച്ച്‌ പുതിയ ദാമ്ബത്യത്തിലേക്ക് കടന്നു. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യുവതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ വീടുവിട്ടത്.നാല് ദിവസം മുമ്ബ് രാത്രിയായിരുന്നു ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കി സ്ഥാനാര്‍ത്ഥിയെ കാണാതായത്.

ബേഡഡുക്കയിലെ സിപിഎം കോട്ടയായ അരിച്ചെപ്പ് സ്വദേശിയായ അഭിലാഷിനൊപ്പമാണ് സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത്.അഭിലാഷിന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും ബേഡകം പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. അതിനിടെ യുവതിയെ തിരിച്ച്‌ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ത്ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്.

സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളില്‍ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കി. വോട്ട് തേടി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. സ്ഥാനാര്‍ത്ഥിയുടെ തിരോധാനം സംബന്ധിച്ച്‌ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിതിനിടെയാണ് യുവതി ബേഡകത്തെ സിപിഎം കോട്ടയില്‍ എത്തിയ വിവരം കിട്ടിയത്.