പാലത്തായിലെ പീഡനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു – Sreekandapuram Online News-
Sun. Sep 20th, 2020




പാനൂർ പാലത്തായിലെ പീഡനക്കേസ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. പാനൂർ സിഐ.ഇ.വി.ഫായിസ് അലിയാണ് പത്മരാജൻ മാസ്റ്ററെ മൂന്ന് ദിവസത്തേ കസ്റ്റഡിയിൽ വാങ്ങിയത്.പീഡനം നടന്നെന്ന് ആരോപിക്കുന്ന സ്ക്കൂളിൽ അടക്കം പ്രതിയെ കൊണ്ടു പോയി തെളിവെടുത്തു.പ്രതി കുറ്റം നിഷേധിച്ചതായാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭ്യമാകുന്ന വിവരം.ഞായറാഴ്ച രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കും.നിലവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.കേസിൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി സന്തോഷ് കുമാറാണ് അന്വേഷണ സംഘത്തലവൻ.ടി.പി.ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധ കേസിൽ അടക്കം കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് കെ.വി.സന്തോഷ്.മുൻപ് പാനൂർ സിഐയായും ചുമതല വഹിച്ചിരുന്നു. ഐ.ജി എസ്.ശ്രീജിത്തിൻ്റെ മേൽ നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഏറെ വിവാദമായ പാലത്തായി പീഡനം കുറ്റമറ്റതും, ശാസ്ത്രീയമായും അന്വേഷിച്ച് കണ്ടെത്തുക എന്നതാവും ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. പ്രതി കുറ്റം നിഷേധിച്ചതിനാൽ ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുക തന്നെ ചെയ്യും.




By onemaly