മസ്കത്ത് നിസ്വയില് ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂര്‍ സ്വദേശി മരിച്ചു.ഗര്‍ഭിണിയായ ഭാര്യയെ മരണ വിവരം അറിയിക്കാതെ നാട്ടിലേക്ക് അയച്ചു.
പ്രഭാത നമസ്കാരശേഷം കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍.എല്‍.സി ജീവനക്കാരനായ ഷാഹിര്‍ ആറു വര്‍ഷമായി ഒമാനിലുണ്ട്. ഏതാനും മാസം മുമ്ബാണ് നിസ്വയിലേക്ക് സ്ഥലം മാറിയെത്തിയത്. ഭാര്യ ഷിഫാന ഒമാനില്‍ ഒപ്പമുണ്ടായിരുന്നു.
ഗര്‍ഭിണിയായ ഇവരെ മരണ വിവരം അറിയിക്കാതെ നാട്ടിലേക്ക് അയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിസ്വ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.