തളിപ്പറമ്പിൽ പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ലൈവായി തൂങ്ങിമരണം മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് മരിച്ചു . – Sreekandapuram Online News-
home

തളിപ്പറമ്പിൽ പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ലൈവായി തൂങ്ങിമരണം മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് മരിച്ചു .തളിപ്പറമ്പ് : പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ലൈവായി തൂങ്ങിമരണം മൊബൈലിൽ പകർത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് മരിച്ചു . പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അരിയിൽ കയ്യംതടം സ്വദേശി എ . എം . റിയാസ് ( 25 ) ആണ്  ഇന്നലെ വൈകുന്നേരം ആറോടെ വാടക – ക്വാർട്ടേഴ്സിൽ മരിച്ചത് .ഏതാനും മാസങ്ങൾ മുമ്പ് മാത്രമാണ് ഇയാൾ ഇവിടെ താമസമാക്കിയത് . വിവാഹത്തിന് ശേഷമ വീട്ടുകാരുമായി പിണക്കത്തിയായ റിയാസ് വാടക – ക്വാർട്ടേഴ്സിൽ താമസമാക്കുകയായിരുന്നു . ഇയാളുടെ ഭാര്യ വ്യാഴാഴ്ച്ച വൈകുന്നേരം വഴക്കുകൂടി പിണങ്ങിപ്പോയിരുന്നു . ഇവരെ – ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലിൽ ലൈവായി തൂങ്ങിമരണം അഭിനയിച്ചത് . ഇതിനിടയിൽ അബദ്ധത്തിൽ കയർ മുറുകി മരണം സംഭവിക്കുകയായിരുന്നു . ഭാര്യ വിവരം നൽകിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് വാതിൽ പൊളിച്ച് അകത്തു കയറി രക്ഷിക്കാൻ | ശ്രമിച്ചെങ്കിലും മരിച്ചിരുന്നു . മൃതദേഹം കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് മോർച്ചറിയിൽ . തളിപ്പറമ്പിലെ ഓട്ടോഡ്രൈവറായ മുഹമ്മദ് – ജാസ്മിൻ ദമ്പതികളുടെ മകനാണ് . ഭാര്യ : മുബഷീറ . ഏകമകൻ : ഫിദൽ ( എട്ട് മാസം ) . സഹോദരങ്ങൾ : റഷീദ് . റംഷീദ് .