Sat. Jan 16th, 2021




കണ്ണൂര്‍: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എഐ.എം.എ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ മെഡിക്കല്‍ ബന്ദ് നടത്താനാണ് തീരുമാനം.

ഒ.പി ബഹിഷ്ക്കരിച്ച്‌ കൊണ്ടാണ് മെഡിക്കല്‍ ബന്ദ് നടത്തുക. അതേസമയം കാഷ്യാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവ തടസ്സപ്പെടുത്തില്ല.






By onemaly