കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിലേക്ക് പോവും. നാളെ മുതല്‍ അഞ്ചുദിവസത്തേക്കാണ് കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്കായി പോവുന്നത്. തുടര്‍ന്ന് അദ്ദേഹം പ്രചാരണ പരിപാടികള്‍ വിലയിരുത്തും. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് മുഖ്യമായി പങ്കെടുക്കുക. ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും.