Local

കണ്ണൂരില്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി …



കണ്ണൂര്‍: യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പരിചയക്കാരായ സ്ത്രീകള്‍ അറിയിച്ചപ്പോഴാണ് യുവാവ് സംഭവം അറിയുന്നത്.  കാറ്ററിങ് സ്ഥാപനം നടത്തുന്ന ഷെനീരിന്റെ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. രാത്രി 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് മെസേജുകള്‍ പോയത്. മുപ്പതോളം സ്ത്രീകള്‍ക്കാണ് അശ്ലീല സന്ദേശങ്ങള്‍ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങള്‍. താന്‍ ഉറങ്ങിയതിനു ശേഷമാണ് മെസേജുകള്‍ പോയതെന്നും, മെസേജ് കിട്ടിയ ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു പറയുമ്പോഴാണ് സംഭവമറിഞ്ഞതെന്നും ഷെനീര്‍ പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിനും കണ്ണൂര്‍ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്….