തളിപ്പറമ്പ്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപം ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
കുറുമാത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം രാജീവ് ദശലക്ഷം കോളനിയിലെ പി.കെ രാജേഷ്(25) ആണ് മരിച്ചത്.
കെ എല്‍ 59 ക്യു-7620 ബജാജ് പള്‍സര്‍ ബൈക്കും കെ എല്‍ 13 എം 9185 സ്കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. ബൈക്ക് യാത്രക്കാരനാണ് മരിച്ച രാജേഷ്.
അപകടത്തില്‍ പരിക്കേറ്റ രാജേഷിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രമേശന്-സീത ദമ്പതികളുടെ മകനാണ്.
ശങ്കര്‍, കൃഷ്ണന് എന്നിവര്‍ സഹോദരങ്ങള്‍.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.