ഇരിക്കൂറിലെ അനധികൃത അറവുശാല പ്രവർത്തനത്തിനെതിരെ സിപിഐ(എം) ഇരിക്കൂർ ലോക്കൽ കമ്മിറ്റി ഇടപെടൽ നടത്തി – Sreekandapuram Online News-
Sun. Sep 27th, 2020
ഇരിക്കൂറിൽ പൊതു റോഡിൽ കഴിഞ്ഞ ദിവസം പശുവിന്റെ ശരീരഭാഗങ്ങളും മാംസാവശിഷ്ട്ടങ്ങളും റോഡിൽ തള്ളിയ അറവുമാഫിയയുടെ സാമൂഹ്യദ്രോഹത്തിനെതിരെ സിപിഐ(എം) ലോക്കൽ കമ്മിറ്റി ജില്ലാ കളക്ടർ ടി.വി സുഭാഷ് , സർക്കിൾ ഇൻസ്പെക്ടർ, ഭക്ഷ്യവിഭാഗം ഓഫീസർ, റവന്യു ഓഫീസർ ( ശ്രീകണ്ഠാപുരം മേഖല) എന്നിവർക്ക് പരാതി നൽകി. യാതൊരു വിധ ലൈസൻസോ കാര്യങ്ങളോ ഇല്ലാതെയാണ് ഇരിക്കൂറിൽ അറവുശാലകൾ പ്രവർത്തിക്കുന്നതെന്നും, അറവുമാടുകളുടെ മാലിന്യം എവിടെ തള്ളുന്നുവെന്ന കൃത്യമായി വിവരം അറവ്ശാലകൾ പഞ്ചായത്തിന് പോലും നൽകുന്നില്ലെന്നും, ജനങ്ങളുടെ വിശ്വാസത്തെ കബളിപ്പിച്ച് മൂരിയുടെ പകുതി വിലപോലുമില്ലാത്ത പശുവിനെയാണ് മൂരിയെന്ന് പറഞ്ഞ് അറുത്ത് മൂന്നൂറോളം രൂപയ്ക്ക് വിൽക്കുന്നതെന്നും പരാതിയിൽ ബോധിപ്പിച്ചു. ഇരിക്കൂറിൽ മുൻപും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട് ഗർഭിണിയായ പശുവിനെ അറുത്ത് അതിന്റെ വയറ്റിലുള്ള കുട്ടി പശുവിനെ പുഴയിൽ തള്ളിയ സംഭവവുമുണ്ടായിട്ടുണ്ട് അതിനെതിരെ അന്ന് ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും പഞ്ചായത്ത് വിഷയം ഗൗരവതരമായി എടുക്കാത്തതാണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ ശക്തമായ നടപടികളുണ്ടാവുമെന്നും ലൈസൻസില്ലാത്ത അറവുശാലകൾക്കെതിരെ വരുംദിവസങ്ങളിൽ കനത്ത നടപടിയുണ്ടാവുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി !
By onemaly