Tue. Jan 19th, 2021




ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റകൃത്യമായി പരിഗണിക്കുന്ന കഞ്ചാവിന്റ ഉപയോഗത്തെ അന്താരാഷ്ട്ര തലത്തില്‍ പിന്തുണച്ച്‌ ഇന്ത്യ. അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന വന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്തത്.

53 അംഗരാജ്യങ്ങളില്‍ 25 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയവര്‍ അനുകൂലിച്ചപ്പോള്‍ റഷ്യ, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ഇറാന്‍, പാക്കിസ്ഥാന്‍, നൈജീരിയ എന്നിവര്‍ എതിര്‍ത്തു. മറ്റൊരു അംഗരാജ്യമായ യുക്രൈന്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകള്‍ക്കൊപ്പമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു പോലും ഈ പട്ടികയിലുള്ളവ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

മറ്റു ലഹരിവസ്തുക്കളെ പോലെ കഞ്ചാവ് രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന ആറു നിര്‍ദേശങ്ങള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

അതേസമയം കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്. കഞ്ചാവ് കൈവശം വച്ചതിന് ബോളുവുഡ് താരങ്ങളെ പോലും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസില്‍പ്പെടുത്തിയിട്ടുമുണ്ട്.






By onemaly