kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ ഡിയുടെ റെയ്ഡ്; തിരുവനന്തപുരത്തും മലപ്പുറത്തും ഒരേ സമയം



മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടിലും,ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് ഇ ഡി പരിശോധന നടത്തുന്നത്. കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.