Local

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും



തിനാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കുടിയാന്‍മല പോലീസെടുത്ത കേസിലെ പ്രതി ശ്രീകണ്ഠാപുരം എരുവേശിയിലെ താനിക്കല്‍ സുരേഷിനെ (42)യാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനു പുറമേ 60,000 രൂപ പിഴ കൂടി അടക്കാന്‍ തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി ജഡ്ജ് സി.മുജീബ് റഹ്മാന്‍ വിധിച്ചു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനൊപ്പം ഗുഹ്യഭാഗത്ത് ബീഡി കുറ്റികൊണ്ട് പൊള്ളിച്ചതിന് പത്തുവര്‍ഷം കൂടി തടവും അനുഭവിക്കണം.

ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും2015 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആള്‍ പാര്‍പ്പില്ലാത്ത വീട്ടില്‍ വെച്ചാണ് പതിനാലു വയസുകാരനെ പ്രതി ക്രൂരമായി പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തെത്തിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുക മാത്രമല്ല ബീഡിക്കുറ്റി കൊണ്ട് ഗുഹ്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

പൊള്ളലേറ്റ കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത് ആലക്കോട് സിഐയായിരുന്ന എം.വി ജോണാണ് കേസ് അന്വേഷിച്ചത്.

നിലവില്‍ സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐയാണ് ജോണ്‍ തലശേരിയിലാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. തളിപ്പറമ്ബില്‍ പോക്സോ കോടതി തുടങ്ങിയപ്പോള്‍ കേസ് മാറ്റുകയായിരുന്നു. പ്രൊസിക്യൂഷനു വേണ്ടി തലശേരിയില്‍ പബ്ളിക്ക് പ്രൊസിക്യൂട്ടറായ ബീന കാളിയത്തും തളിപ്പറമ്ബില്‍ ഷെറിമോള്‍ ജോസഫും ഹാജരായി. ശിക്ഷിക്കപ്പെട്ട സുരേഷ് ഭിന്നശേഷിക്കാരനാണ്.

തളിപ്പറമ്ബില്‍ പുതുതായി ആരംഭിച്ച പോക്സോ കോടതിയുടെ ആദ്യ വിധിയാണിത്. രാജ്യത്ത് കുട്ടികള്‍ക്ക്‌ നേരെയുള്ള കേസുകളില്‍ അതിവേഗ തീര്‍പ്പുകല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജില്ലാ ജഡ്ജിയുടെ പദവിയുള്ള പോക്സോ കോടതികളിലൊന്ന് മാസങ്ങള്‍ക്കു മുന്‍പാണ് തളിപ്പറമ്ബില്‍ പ്രവര്‍ത്തമാരംഭിച്ചത്.