Thu. Oct 1st, 2020




പൊയിനാച്ചി: മൂന്നുമാസം മുന്‍പ് പ്രണയിച്ച്‌ വിവാഹിതരായ യുവാവിനെയും യുവതിയെയും വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത് (28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി (22) എന്നിവരാണ് ജീവനൊടുക്കിയത്.

ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ജയകുമാരി ജിഷാന്തുമായി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.

പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ഓടിട്ട ക്വാര്‍ട്ടേഴ്സിന്റെ കിടപ്പുമുറിയിലാണ് സംഭവം. സമീപത്തെ മുറിയില്‍ താമസിക്കുന്ന സ്ത്രീ ആളനക്കം കേള്‍ക്കാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്.

 




By onemaly