Tue. Jan 19th, 2021




തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌ന ബാധിത ബൂത്തുകളില്‍ ഉള്‍പ്പെടെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ സുരക്ഷ ഒരുക്കും. പോലീസിന്റയും അര്‍ധ സൈനീകവിഭാഗങ്ങളുടെയും സ്‌പെഷ്യല്‍ പോലീസ് സേനാംഗങ്ങളുടെയും സേവനങ്ങള്‍ക്കൊപ്പമാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റുകളെയും വിന്യസിക്കുന്നത്.പതിനെട്ടു വയസ് പൂര്‍ത്തിയായ കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ അനുമതി തേടി ഡി.ജി.പി. ലോക് നാഥ് ബഹ്‌റ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടന്നാണ് കേഡറ്റുകളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിപ്പിക്കാന്‍ അനുവദിച്ച് കൊണ്ട് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ജി.അനില്‍ കുമാര്‍ ഉത്തരവിറക്കിയത്. ഒരോ ജില്ലയിലുമുള്ള പോലീസ് മേധാവി മാര്‍ക്ക് ആവശ്യമുള്ള കേഡറ്റുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സാധാരണയായി സ്‌പെഷ്യല്‍ പോലീസ് വിഭാഗം രൂപീകരിക്കാറുണ്ട്. വിമുക്ത ഭടന്‍മാര്‍, വിമുക്ത പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാ എന്‍.സി.സി. കാഡറ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സേവമാണ് ഉപയോഗിച്ച് വരുന്നത്. ഇത്തവണ ഇവര്‍ക്കൊപ്പമാണ് എസ്.പി.സി. കേഡറ്റുകളെ കൂടി ഉപയോഗിക്കുന്നത്.






By onemaly