സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികള്‍; കണക്ക് ഇങ്ങനെ – Sreekandapuram Online News-
Sat. Sep 19th, 2020
സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികള്‍. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍കോട് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന 116 പേരില്‍ 18 പേരാണ് കാസര്‍കോട് ആശുപത്രിയില്‍ കഴിയുന്നത്. നേരത്തെ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉണ്ടായിരുന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ നിരവധിപ്പേര്‍ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത്. തൃശൂര്‍, ആലപ്പുഴ എന്നി ജില്ലകളില്‍ ഒരാള്‍ പോലും കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്ന്പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 15 പേര്‍ രോഗമുക്തരായി. രോഗം സ്ഥീരികരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്ബര്‍ക്കം മൂലമാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
480 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21, 725 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ വീടുകളില്‍ 21, 243 പേരും ആശുപത്രികളില്‍ 452 പേരും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21,941 സാമ്ബിളുകള്‍ പരിശോധനയ്ക്ക് ആയച്ചു. 20,830 ഫലങ്ങളും നെഗറ്റീവാണ്.
By onemaly