Local

യുവതിയുടെ മരണത്തില്‍ ദുരൂഹത; ക​ണ്ണൂ​ര്‍ സി​റ്റി​യില്‍​ ഖബറിടം തുറന്ന്​ പരിശോധിച്ചു



ക​ണ്ണൂ​ര്‍: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ ഖ​ബ​ര്‍ തു​റ​ന്ന്​ പ​രി​ശോ​ധി​ച്ചു. ക​ണ്ണൂ​ര്‍ സി​റ്റി​യി​ലാ​ണ്​ സം​ഭ​വം. ക​ണ്ണൂ​ര്‍ സി​റ്റി നീ​ര്‍​ച്ചാ​ല്‍ സ്വ​ദേ​ശി അ​ലി​യു​ടെ മ​ക​ള്‍ താ​ഹി​റ(37​യാ​ണ്​ മാ​ന​സി​ക അ​സ്വാ​സ്​​ഥ്യ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ക​ര്‍​ണാ​ട​ക സി​ദ്ധാ​പു​ര​ത്തെ ശി​ഫാ കേ​ന്ദ്ര​ത്തി​ല്‍ മ​രി​ച്ച​ത്.

തു​ട​ര്‍​ന്ന്​ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ്​ ആം​ബു​ല​ന്‍​സി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, മ​ര​ണ​വി​വ​രം ഇ​യാ​ള്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യോ പോ​സ്​​റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​ക​യോ ചെ​യ്യാ​തെ ക​ണ്ണൂ​ര്‍ സി​റ്റി ജു​മു​അ​ത്ത്​ പ​ള്ളി ഖ​ബ​ര്‍​സ്​​ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ്​ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ ഖ​ബ​റ​ട​ക്കം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന്​ സി​റ്റി പൊ​ലീ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച​ വൈ​കീ​ട്ട്​ ഖ​ബ​റി​ടം തു​റ​ന്ന്​ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ചെ​യ്യാ​നാ​യി ക​ണ്ണൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. വെ​ള്ളി​യാ​ഴ്​​ച കോ​വി​ഡ്​ ടെ​സ്​​റ്റി​ന്​ ശേ​ഷം പോ​സ്​​റ്റു​മോ​ര്‍​ട്ടം ന​ട​ക്കും. യു​വ​തി​യു​ടെ ത​ല​ക്ക്​ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്നും ചോ​ര വാ​ര്‍​ന്നി​റ​ങ്ങി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.