
കണ്ണൂര്കര്ണാടകയിലെ കുടകില്‍നിന്ന് കേരളത്തിലേക്ക് കടന്ന എട്ടു പേരെ പിടികൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കുടകില്‍നിന്ന് കാട്ടിലൂടെ കണ്ണൂരിലേക്ക് കടന്നവരെയാണ് പിടികൂടിയത്. ഇവരെ ഇരുട്ടിയിലെ രണ്ട് കൊറോണ കെയര്‍സെന്ററില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നിയന്ത്രണങ്ങള്‍ ലംഘിച്ച് 57 പേരാണ് ഇതുവരെ കുടകില്‍നിന്ന് കാല്‍നടയായി കണ്ണൂരിലേക്ക് കടന്നത്. സംസ്ഥാന അതിര്‍ത്തികളില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്നതാണ് ഇത് കാണിക്കുന്നത്. അയല്സംസ്ഥാനങ്ങളില്നിന്നുള്ളവര് ഊടുവഴികളിലൂടെയും കാനനപാതകളിലൂടെയും മറ്റുമായി അതിര്‍ത്തി കടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പോലീസിനോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.