ജിദ്ദ: മനുഷ്യന് തന്റെ സ്വന്തം അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്നത് മരണശേഷവും പ്രതിഫലം തുടര്‍ന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന ദാനധര്‍മ്മം (സദഖതുന്‍ ജാരിയ) ആണെന്ന് സൗദിയിലെ പ്രശസ്ത പണ്ഡിതന് ഡോ. അബ്ദുല്ല അല്‍മുത്ലഖ് പ്രസ്താവിച്ചു. ‘ചെയ്യുന്നത് നല്ല ഉദ്യേശത്തോടെയായിരിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇങ്ങിനെ ദാനം ചെയ്തിട്ടു ണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം മറ്റുള്ളവരെ അക്കാര്യത്തിന് പ്രോത്സാഹിപ്പിക്കു കയും ഉപദേശിക്കുകയും ചെയ്യുന്നതായും പറഞ്ഞു.
ഖുര്‍ആന്‍ റേഡിയോയുടെ ‘ടെലിഫോണ്‍ ചോദ്യം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധനായ ഒരാള്‍ക്ക് കാഴ്ചശക്തി പകരുകയാണെങ്കില്‍ നേത്രദാനത്തിലൂടെ മഹത്തായ പ്രതിഫലമായിരിക്കും ദാതാവിന് മരണശേഷവും ലഭിച്ചു കൊണ്ടിരിക്കുക. അവയവദാനത്തില്‍ നിരവധി പുണ്യങ്ങളും മേന്മകളും ഉണ്ടെന്നും അതിനാല്‍ തന്നെ അവ ചെയ്യുന്നവര്‍ക്ക് ശ്രേഷ്ടമായ പുണ്യമാണ് ലഭിക്കുകയെന്നും ഡോ. അല്‍മുത്ലഖ് വിവരിച്ചു.
താന്‍ അവയവദാനം ചെയ്തിട്ടുണ്ടെന്നും അക്കാര്യം ഔദ്യോഗികമായി അവയവദാന കേന്ദ്രത്തില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയ ഡോ. അബ്ദുല്ല അല്‍മുത്ലഖ് ഇക്കാര്യത്തിന് മറ്റുള്ളവരെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.