Tue. Jan 19th, 2021




ഈ പോലീസുകാരന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതോ പോലീസ് സ്റ്റേഷൻ. ഒരു നിമിഷം ഇത്തരക്കാരേ സർവീസിൽ ഇരുത്തരുത്..ഇരുത്തിയാൽ നാളെ ഉരുട്ടി കൊല ഉറപ്പ്. പോലീസ് സേന ആകെ നാറും.

നിന്റച്ഛൻ വരുമ്പോൾ ഞാൻ ഊതിപ്പിക്കാമെടാ, ഇതാ പോലീസ് സ്റ്റേഷൻ, ഞങ്ങൾക്ക് നോക്കാൻ മനസ്സില്ലെടാ. ഞങ്ങൾ അനാവശ്യം പറയും. സംസ്ഥാനത്തെ നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ സഭ്യതയുടെ അതിരുവിട്ട ഭാഷ പ്രയോ​ഗമാണ് ഇത്. നെയ്യാർ ഡാം ജനമൈത്രി പോലീസിന്റെ പെരുമാറ്റമാണെന്നത് ഒന്നുകൂടി ഞെട്ടലുളവാക്കുകയാണ്.

ഒരച്ഛനും അമ്മയും മകളുമാണ് പരാതിയുമായി ജനമൈത്രി പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ ചീത്തവിളിച്ച് ​ഗുണ്ടായിസം കാണിക്കുകയാണ് പോലീസുകാർ. സാധാരണക്കാരന്റെ നികുതിപ്പണം വാങ്ങി സർക്കാരിനെ സേവിക്കുന്ന ഈ ഉദ്യോ​ഗസ്ഥന് ഒരു നിമിഷം പോലും ഈ സർവ്വീസിൽ തുടരാനുള്ള അർഹതയില്ല. ഇത്തരക്കാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊതുജനത്തിന്റെ ഫണ്ട് വാങ്ങി പൊതുജനത്തിനെതിരായി പ്രവർത്തിച്ചുവെന്ന കുറ്റം ആരോപിച്ച് ജയിലടടയ്ക്കാനുള്ള നിയമ സംവിധാനമാണ് ഈ സംസ്ഥാനത്ത് ഉണ്ടാവേണ്ടത്. എങ്കിൽ മാത്രമേ സാധാരണ ജനത്തിന് നീതി ലഭിക്കുള്ളൂ.

: വീട്കയറി അക്രമം കാണിച്ചവർക്കെതിരെ പരാതി നൽകുവാനാണ് പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞപ്പോൾ അരും അന്വേഷിക്കാനെത്തിയില്ലെന്നും പരാതിക്കാരൻ പറയുന്നത് കേൾക്കാം, പോലീസുകാരുടെ പെരുമാറ്റത്തിൽ ഭയന്ന മകൾ വാ.. അച്ഛാ..നമ്മുക്ക് പോകാം എന്ന് കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ട്. തന്റെ കുടുംബത്തിനും പെൺമക്കൾക്കും സുരക്ഷിതത്വം ലഭിക്കണമെന്നമുള്ള ആ അച്ഛന്റെ പിടിവള്ളിയാണ് ഈ നെറികെട്ട പോലീസുകാരന് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടത്. ഇനിയും ഇത്തരത്തിലുള്ള ഉദ്യോസ്ഥരെ സർവ്വീസിൽ വെച്ച് പൊറുപ്പിച്ചാൽ സാധാരണക്കാരന്റെ നീതി തുലാസ്സിലാകും.

video link;

https://www.facebook.com/sreekandapuramnews/videos/754327308502357






By onemaly