Tue. Sep 29th, 2020




ദുബൈ: കോവിഡ് ​19 വെല്ലുവിളിക്കാലത്ത്​ ബുദ്ധിമുട്ടുന്നവര്‍ക്ക്​ ആശ്വാസമേകാന്‍ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​ ആല്‍ മക്​തും പ്രഖ്യാപിച്ച ഒരു​കോടി ഭക്ഷണപ്പൊതി പദ്ധതിയില്‍ കൈകോര്‍ത്ത്​ മിഡില്‍ ഇൗസ്​റ്റിലെ മുന്‍നിര റീ​െട്ടയിലര്‍മാരായ ലുലു ഗ്രൂപ്പ്​ ഇന്‍റര്‍നാഷനല്‍​. ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം.എ. യൂസുഫലി 10 ലക്ഷം ദിര്‍ഹമാണ്​ (രണ്ടു കോടിയിലേറെ രൂപ) രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്​ഞത്തിനായി സംഭാവന ചെയ്​തത്​. ഒന്നേകാല്‍ ലക്ഷം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാന്‍ ഇൗ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്​തികള്‍ക്കും കുടുംബങ്ങള്‍ക്കും റമദാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ്​ ശൈഖ്​ മുഹമ്മദ്​ ആഹ്വാനം ചെയ്​തത്​.

അതിസങ്കീര്‍ണമായ ഇൗ ഘട്ടത്തില്‍ നമ്മുടെ സഹജീവികള്‍ക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന്​ യൂസുഫലി പറഞ്ഞു. പ്രാപ്​തിയുള്ളവരെല്ലാം ഇൗ മഹത്തായ ജീവകാരുണ്യ ദൗത്യത്തിന്​ ഒപ്പം ചേരണം. യു.എ.ഇയുടെ ദാര്‍ശനിക നേതൃത്വം രാജ്യത്തെ ജനങ്ങളോട്​ പുലര്‍ത്തുന്ന അങ്ങേയറ്റത്തെ കരുതലി​​െന്‍റ ഉത്തമമായ മറ്റൊരു ഉദാഹരണമാണ്​ ഇൗ പദ്ധതി. ഇത്തരം ചേര്‍ത്തുപിടിക്കലുകളിലൂ​െട മാത്രമേ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക്​ പരിഹാരമൊരുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തിസലാത്ത്​, ഡു ഫോണ്‍ നമ്ബറുകളില്‍ നിന്ന്​ 1034 എന്ന നമ്ബറിലേക്ക്​ meal എന്ന്​ എസ്​.എം.എസ്​ അയച്ചാല്‍ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിര്‍ഹം സംഭാവന നല്‍കാന്‍ കഴിയും. അഞ്ച് ഭക്ഷണപ്പൊതികള്‍ക്കുള്ള തുക നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ 1035, 10 ഭക്ഷണം നല്‍കാന്‍ 1036, 20 ഭക്ഷണം നല്‍കാന്‍ 1037, 50 ഭക്ഷണപ്പൊതി നല്‍കാന്‍ 1038 എന്നീ നമ്ബറുകളിലേക്ക്​ സന്ദേശം അയക്കാം. ഒരു പൊതിക്ക്​ എട്ട്​ ദിര്‍ഹം എന്ന നിരക്കില്‍ നിങ്ങളുടെ ഫോണ്‍ ബാലന്‍സില്‍ നിന്ന്​ അല്ലെങ്കില്‍ ഫോണ്‍ ബില്ലില്‍ നിന്ന്​ തുക ഇൗടാക്കും.

ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ 8004006 എന്ന ടോള്‍ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.




By onemaly