August 7, 2022




നിവാര്‍ ചുഴലിക്കാറ്റ് തീരത്തെത്തി. പ്രളയ ഭീതിയില്‍ തമിഴ്നാട് വിറങ്ങലിക്കുമ്ബോള്‍ ട്രോള്‍ വിഡിയോയുമായി നടന്‍ മന്‍സൂര്‍ അലിഖാന്‍. ചുഴലിക്കാറ്റുമൂലമുണ്ടായ പ്രളയവെള്ളത്തില്‍ ബാത്ത്ഡബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം.

2020ല്‍ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് താരം പറയുന്നു. മന്‍സൂര്‍ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായിതാരമെത്തിയത്.

താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ഒരു നാട് മുഴുവന്‍ വലിയൊരു ദുരന്തഭീഷണിയില്‍ നില്‍ക്കുമ്ബോള്‍ എങ്ങനെയാണ് ഇതുപോലൊരു വിഡിയോ ചെയ്യാനാകുക എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ നേരിടാന്‍ ഒരുങ്ങുന്ന ദുരന്തത്തെ ഇങ്ങനെ ലാഘവത്തോടെ സമീപിക്കുകയാണ് വേണ്ടതെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു.‌