Fri. Jan 22nd, 2021




കൊച്ചി : പോലീസ് നിയമഭേദഗതിയില്‍ സര്‍ക്കാര്‍ തീരുമാനം വരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.   നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടപെടല്‍.

അതേസമയം, ന്യമ ഭേദഗതിയില്‍ ഉടന്‍ നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരാതികള്‍ ലഭിച്ചാല്‍ പെോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണമെന്നും നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടി പാടുള്ളൂവെന്നും പോലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.






By onemaly