Sat. Jan 23rd, 2021




കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) എസ്.ഐ. പുരുഷോത്തമൻ അറക്കലിനെയാണ് ജില്ലാ പോലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാർഡിൽനിന്ന്‌ മത്സരിക്കുന്ന പി.ലക്ഷ്മണൻ വോട്ടഭ്യർഥിച്ച് പോസ്റ്റിട്ടിരുന്നു.

ഈ പോസ്റ്റാണ് പുരുഷോത്തമൻ ഷെയർ ചെയ്തത്. യു.ഡി.എഫ്. അനുകൂല പോസ്റ്റ് ഷെയർ ചെയ്ത വളപട്ടണം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കാമ്പ്രത്തിനെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു എസ്.ഐ.യും ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

[URIS id=9329]






By onemaly