Local

നവജാതശിശുമരണനിരക്ക്; രാജ്യത്തിന് 10 വര്‍ഷം മുമ്ബേ നടന്ന്‌ കേരളം.!!



ന്യൂഡല്‍ഹി: നവജാതശിശുമരണനിരക്ക്‌ കുറയ്‌ക്കുന്നതില്‍ രാജ്യം പത്തുവര്‍ഷത്തിനപ്പുറം നടക്കുമെന്ന് കണക്കു കൂട്ടിയ ലക്ഷ്യം കേരളം ഇതിനകം പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌. 2030ല്‍ ശിശുമരണനിരക്ക്‌ 1000 ജനനത്തിന്‌ 10ല്‍‌ താഴെ എത്തിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.‌ എന്നാല്‍, ഈ നേട്ടം കേരളം ഇപ്പോള്‍ത്തന്നെ കൈവരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ ‘ഇന്ത്യ നവജാതശിശുക്കള്‍ക്കുള്ള കര്‍മപദ്ധതി’ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. നിലവില്‍ ദേശീയ ശരാശരിയായ 1000 ജനനത്തിന്‌ 23 മരണം എന്നതില്‍ കൂടുതല്‍‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌, ഒഡിഷ എന്നിവിടങ്ങളിലെ സാഹചര്യം ആശങ്കാജനകമാണ്‌. പഞ്ചാബ്‌, മഹരാഷ്ട്ര, തമിഴ്‌നാട്‌, ഹിമാചല്‍പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശിശുമരണനിരക്ക്‌ കുറയ്‌ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു.