തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ രംഗത്ത്. ഭേദഗതി പൊലീസിന് കൂടുതല്‍ അധികാരം നല്‍കുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. അതേസമയം ഭേദഗതിയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.
പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരില് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൈബര്‍ ആക്രമങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു. ഇത് തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ എതിര് ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. “കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പൊലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,” പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആര്‍ക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയുമെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം സൈബറിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനാണ് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സൈബറിടത്തിലെ അതിക്രമം തടയുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. കേരള പോലീസ് നിയമത്തില്‍ 118 (എ) എന്ന പുതിയ വകുപ്പ് ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി ഖാന്റെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തും.
1.
ഇത് ക്രൂരം, വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടും; പോലിസ് നിയമഭേദഗതിക്കെതിരേ പ്രശാന്ത് ഭൂഷണ്
2.
കേരളത്തിന്റെ സൈബര്‍ നിയമം ഞെട്ടിക്കുന്നത്, യെച്ചൂരി എങ്ങനെ പ്രതിരോധിക്കും: ചിദംബരം 3. മാധ്യമ മാരണ നിയമഭേദഗതി പിന്‍വലിക്കണം: കെയുഡബ്ല്യുജെ 4. പോലീസ് നിയമഭേദഗതി : സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധത്തിനൊരുങ്ങി യുവമോര്‍ച്ച 5. പൊലീസ് ആക്ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മനും അറിയാം; അതാണ് പ്രയോഗത്തില്‍ വരുമ്ബോള്‍ സൂക്ഷിക്കാമെന്ന് പറയുന്നത്: ജോസഫ് സി മാത്യു 6. "പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത്..." ; ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം പോസ്റ്റ് ചെയ്ത് വിമര്‍ശനവുമായി വി.ടി. ബല്‍റാം 7. പോലീസ് നിയമ ഭേദഗതിയില്‍ അവ്യക്തത ഉണ്ടെന്ന് ബിനോയ് വിശ്വം 8. മാധ്യമങ്ങളെ നിശബ്ദമാക്കുന്നു; മോദിയുടെ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്: മുല്ലപ്പളളി 9. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കണം -കെ.യു.ഡബ്ല്യു.ജെ 10. പൊലീസ് ആക്ടിലെ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം, ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്: ചെന്നിത്തല 11. പൊലിസ് നിയമ ഭേദഗതി കേരളത്തെ ഡീപ് പൊലിസ് സ്റ്റേറ്റ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗം: എം.കെ മുനീര്‍ 12. പോലീസ് നിയമ ഭേദഗതി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍; ന്യായീകരണവുമായി എം.എ ബേബി 13. മാനനഷ്ട വകുപ്പ് ഐപിസിയില്‍ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള സിപിഎം ആണ് ഒരു ചര്‍ച്ചയും കൂടാതെ ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ; ഹരീഷ് വാസുദേവന്‍ 14. പൊലീസ് ആക്ട് ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കും -ബി.ജെ.പി ഐ.ടി സെല്‍ മേധാവി 15. പൊലീസ് നിയമഭേദഗതി വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു : ഓര്‍ഡിനന്‍സ് പിന്‍വലിയ്ക്കില്ല 16. പുതിയ പൊലീസ് നിയമ ഭേദഗതി; സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല: മുഖ്യമന്ത്രി 17. പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി: പൊലീസ് മേധാവിയുടെ വിശദീകരണം പുതിയ പൊലീസ് ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഉയര്‍ന്നതിനിടെ 18.
അഴിമതിയുടെ ശരശയ്യയിലായ പിണറായി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
19.
സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്
20.