kerala

കുട്ടികളില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പാസ്റ്റര്‍ വില്യം ജോണ്‍; യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച്‌ ഭീഷണിപ്പെടുത്തി ഭര്‍ത്താ



തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റിലായി. ചികിത്സയ്ക്ക് എന്ന പേരില്‍ എറണാകുളത്ത് എത്തിച്ച്‌ ആയിരുന്നു ഇരുവരും യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കണമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പാസ്റ്ററിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച്‌ ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

പീഡന വിവരം അറിഞ്ഞ സഹോദരിയാണ് ഇവര്‍ക്ക് എതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഇതോടെ ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവിനെയും രണ്ടാം പ്രതി പാസ്റ്റര്‍ വില്യം ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.