ഒരുവര്‍ഷം വരെ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍ – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും പൊതു ഗതാഗത സൗകര്യം എത്തരത്തിലായിരിക്കുമെന്നതില്‍ വ്യക്തതയില്ല.

ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി കൊടുത്താലും യാത്രക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബസ് ഉടമകള്‍ കനത്ത നഷ്ടം നേരിടേണ്ടിവരും. അത്തരം സാഹചര്യം ഒഴിവാക്കുന്നതിനുള്ള നീക്കത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍.ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ബസുടകള്‍ അറിയിച്ചു.

ഒരു വര്‍ഷത്തേക്ക്

ഒരുവര്‍ഷം വരെ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങിയതായി അറിയിച്ച്‌ ബസുടമകള്‍ സംസ്ഥാന വ്യാപകമായി ആര്‍ടിഒമാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയാലും ലാഭകരമാവില്ലയെന്ന് കണ്ടാണ് ബസുടമകള്‍ ജീ ഫോം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം നികുതി, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി എന്നിവ അടക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം.
By onemaly