ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകന് അനില്‍.കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്റണിയുടെ ഭാര്യ എലിസബത്തിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആന്റണി സ്വയം നിരീക്ഷണത്തില്‍ പോവുകയും പരിശോധനക്ക് വിധേയമാവുകയുമായിരുന്നു.
ഇരുവരേയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് അനില്‍.കെ. ആന്റണി അറിയിച്ചു.