home

പുഴയിലേക്ക് മലിനജലം ഒഴുക്കി; ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്



പുഴയിലേക്ക് മലിനജലം ഒഴുക്കി; ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്

.

കേളകം:ഹോട്ടലിലെ മലിനജലം പുഴയിലേക്ക് ഒഴുക്കിയതിന് ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് പിഴ ചുമത്തി.കേളകത്തെ എച്ച്പി പെട്രോൾ പമ്പിനു സമീപത്തെ കക്കാടൻസ് ഹോട്ടലിനെതിരെയാണ് 10,000 രൂപ പിഴ ആരോഗ്യവകുപ്പ് ചുമത്തിയത്.മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതായി പരിസരവാസികൾ ആരോഗ്യവകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.