
ലണ്ടന്‍: പാവപ്പെട്ടവരെ സഹായിക്കാനായി ഇന്ത്യ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. ലോക്ഡൗണ്‍ കൊണ്ട് മാത്രം കോവിഡിനെ പൂര്‍ണമായി തടയാനാവില്ല. വാക്സിന് വരുന്നത് വരെ കോവിഡ് ഭീഷണി നിലനില്ക്കും. ഇൗ പ്രതിസന്ധി സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ ചിന്തിക്കണം. സമ്ബദ്വ്യവസ്ഥയില് ഉപഭോഗത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കോറോണ വൈറസ് മൂലം ജനങ്ങളുടെ വരുമാനം കുറയുന്നത് ഇൗ പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിക്കണം. കോവിഡ് മൂലം പട്ടിണിയിലായ ജനങ്ങള്‍ക്ക് അധികമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം നല്‍കണം. വിപണികള്‍ അടഞ്ഞു കിടക്കുേമ്ബാള് പണം നല്‍കിയിട്ട് കാര്യമില്ല. എങ്കിലും പണം ലഭിക്കുമെന്ന് അവരെ അറിയിച്ചാല്‍ അത് വിപണികളെ പോസിറ്റീവായി സ്വാധീനിക്കും. സര്‍ക്കാറിെന്റ വിവിധ ക്ഷേമപദ്ധതികളിലൂടെ നിരവധി പേര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇത് യഥാര്‍ഥ വ്യക്തികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.