സ്പ്രിംഗ്‌ളര്‍ വിവാദം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് – Sreekandapuram Online News-
Tue. Sep 22nd, 2020
കാസര്‍കോട്:  കോവിഡിന്റെ മറവിലെ സ്പ്രിംഗ്‌ളര്‍ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രതിഷേധ സമരം സംഘടപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ബദിയടുക്ക സഫ് വാന്‍ കുന്നില്‍, ജയപ്രകാശ് കെ കെ പുറം, ഉസ്മാന്‍ അണങ്കൂര്‍, അഹമ്മദ് ചേരൂര്‍, ധര്‍മന്‍ മധൂര്‍, ചന്ദ്രഹാസന്‍, ഉദ്ദേശ് കുമാര്‍, മുബാറക് തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളില്‍ പ്രതിഷേധം നടത്തി.
By onemaly