Sat. Jan 23rd, 2021




ക്ഷേത്രമെന്ന് കരുതാവുന്ന പാരമ്ബര്യ മാതൃകയിലുള്ള ഒരു കെട്ടിടത്തിന്റെ മുന്‍പില്‍ ഒരു സ്ത്രീ അല്‍പ്പവസ്ത്ര ധാരിണിയായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ ഫോട്ടോഷൂട്ട് കാരണം മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് വലതുപക്ഷ, തീവ്ര വലതുപക്ഷ നിലപാടുകളുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും രംഗത്തുവന്നത്.

വിഷയത്തില്‍ തങ്ങള്‍ പൊലീസിന് പരാതി നല്‍കിയെന്നും ഇവരില്‍ ചിലര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ എന്നാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീന്‍ ഗ്രാബുകള്‍ ഉള്‍പ്പെടയുള്ള ചിത്രങ്ങള്‍ ദീപ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് ചുവടെ:

‘ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണര്‍ന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയം പറയാനില്ലാത്തവര്‍ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണര്‍ത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണര്‍ന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയില്‍ കൊണ്ടിടാനുള്ള പരിപാടിയില്‍ വീണു പോവരുത്. ഫോട്ടോയെടുത്തവന്‍്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാ






By onemaly