Local

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പാര്‍ട്ടി ജയ്മോനെ കോണ്‍ഗ്രസ്പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു



കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യൂത്തുകോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയും കൈവിട്ടു.കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലത്തിലെ യൂത്ത്കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ ജയ്മോന്‍ കല്ലുപുരയ്ക്കകമാണ് സീറ്റുകിട്ടാന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.25 കൊല്ലമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ തഴഞ്ഞാല്‍ ജീവിച്ചിരിക്കില്ലെന്നായിരുന്നു പേരാവൂര്‍ എം എല്‍ എ സണ്ണിജോസഫിന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.ന്ദേശമയച്ചതിലൂടെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ജയ്മോനെ പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്തു