ന്യൂഡൽഹി> സ്വയംപര്യാപ്തതയാണ് കോവിഡ് രാജ്യത്തെ പഠിപ്പിച്ച വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുൻപൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെ പറ്റി നാം ചിന്തിച്ചിട്ടില്ല. ആരെയും ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ നാം പ്രാപ്തരായെന്നും മോദി വ്യക്തമാക്കി. ഗ്രാമമുഖ്യൻമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
നഗരങ്ങളേക്കാൾ മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ ഗ്രാമങ്ങൾക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. നാം അതിൽ നിന്ന് പഠിക്കണം. കോവിഡിൽ നിന്ന് മോചനം നേടാൻ നാം മറ്റാരെയും ആശ്രയിച്ചിട്ടില്ല. നഗരങ്ങൾ കോവിഡ് പ്രതിരോധത്തിൽ ഗ്രാമങ്ങളെ മാതൃകയായക്കണം. ജില്ലകളും സംസ്ഥാനങ്ങഴും രാജ്യമാകെയും സ്വയം പര്യാപ്തമാകണം .
കഴിഞ്ഞയാഴ്ച ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിന് അയച്ച കത്തിൽ രാജ്യത്തെ പഞ്ചായത്ത് രാജ് അംഗങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കരുത്തരായ പോരാളികൾ എന്നാണ് പ്രധാനമന്ത്രി അവരെ വിളിച്ചത്