Local

കനത്ത മഴ- ഇരിട്ടി ടൗണിലെ കടകളിലും റോഡിലും വെള്ളം കയറി



കനത്ത മഴ- ഇരിട്ടി ടൗണിലെ കടകളിലും റോഡിലും വെള്ളം കയറി

 

ഇരിട്ടി : വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ പെയ്ത കനത്ത മഴയിൽ ഇരിട്ടി ടൗണിലെ കടകളിലും റോഡിലും വെള്ളം കയറി.
റോഡ് നിർമാണത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഓവുചാലിലേക്ക് വെള്ളം ഒഴുകി ഇറങ്ങാനുള്ള ദ്വാരങ്ങൾ അടഞ്ഞതാണ് റോഡിൽ വെള്ളക്കെട്ടുണ്ടാകാനും കടകളിലേക്ക് വെള്ളം ഇരച്ചു കയറാനും ഇടയാക്കിയത്.
ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലെ നിരവധി കച്ചവട സ്ഥാപനങ്ങളിലും, ഓട്ടോ സ്റ്റാൻഡിൽലും, ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തുമാണ് വെള്ളംകയറിയത് . പഴയ നിർമ്മലാ നേഴ്‌സിങ് ഹോമിന് സമീപമുള്ള റോഡിലും വെള്ളം കയറിയതോടെ ടൗണിൽ ഗതാഗത തടസ്സവും ഉണ്ടായി. ഇതിനിടയിൽ പഴയ സ്റ്റാന്റിൽ ഓടക്കു മുകളിൽ പാകിയ ചില സ്ളാബുകൾ തകർന്നതറിയാതെ ചിലർ ഓടയിലേക്കു വീഴുന്ന അവസ്ഥയുമുണ്ടായി. ഓവുചാൽ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ഓടയിലേക്കു വെള്ളം ഒലിച്ചിറങ്ങേണ്ട ദ്വാരങ്ങളുടെ വലുപ്പക്കുറവ് മൂലം ഇവ പെട്ടെന്ന് ചെളിയും മാലിന്യങ്ങളും നിറഞ്ഞ് അടയുന്നതാണ് ഇതിനു കാരണമായി പറയുന്നത്.