Thu. Oct 1st, 2020




കൊച്ചി : എറണാകുളം ജില്ലയിലെ കൊവിഡ് 19 ഹോട്ട്സ്പോട്ടുകള്‍ സീല്‍ ചെയ്തതായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പൂങ്കുഴലി അറിയിച്ചു. ബാരിക്കേഡ് ഉപയോഗിച്ചാണ് ഹോട്ട്സ്പോട്ടുകളുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നത് . ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ച്‌ നിരീക്ഷണം ശക്തമാക്കി. അവശ്യ സര്‍വീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂകയുള്ളു എന്ന് കമ്മിഷണര്‍ അറിയിച്ചു .

ഹോട്സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗണ്‍സ്മെന്‍റ് നടത്തി പോലീസ് അറിയിച്ചു. ഹോട്ട്സ്പോട്ടുകളും എന്‍ട്രി, എക്സിറ്റ് പോയിന്‍റുകളിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത് . ഹോട്സ്പോട്ടുകള്‍ സീല്‍ ചെയ്യാന്‍ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എ സി പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു . എസിപിമാരുടെ നേതൃത്വത്തില്‍ റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഈ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകും. കൊച്ചി എസിപി ലാല്‍ജിയുടെ നേതൃത്വത്തിലാണ് കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തികള്‍ മാര്‍ക്ക്‌ ചെയ്യ് സീല്‍ ചെയ്തതെന്നും റ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പറഞ്ഞു . അതേസമയം , ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നു വരികയാണ് .




By onemaly