കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂര്‍ പയ്യന്നൂരില്‍ മറ്റൊരു ജ്വല്ലറി തട്ടിപ്പ് കൂടി. പെരുന്നയില്‍ പ്രവര്‍ത്തിച്ചിരുന്ന അമാന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് നിക്ഷേപം വാങ്ങിയ ശേഷം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പി കെ മൊയ്തു ഹാജിക്ക് എതിരെയാണ് തട്ടിപ്പ് നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പരാതികളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയിട്ടുണ്ടെന്നാണ് പൊലീസിന് അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു.