Sat. Jan 16th, 2021




ഇരിക്കൂർ കൂരാരി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

നായാട്ടുപ്പാറ പാത്താംതരം വിദ്യാർത്ഥിയും പി പി അബ്‌ദുള്ളയുടെ മകനുമായ ഫാഹിദ് ആണ് ഒഴുക്കിൽ പെട്ടു മുങ്ങി മരിച്ചത്

പോലീസ് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .

ബുധനാഴ്ച വൈകീട്ട് പുഴക്കരയിൽ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയ ഫാഹിദും കൂട്ടുകാരൻ ജിനാനും ഒഴുക്കിൽ പെടുകയായിരുന്നു.ജിനാനെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഫാഹിദ് ഒഴുക്കിൽ പെട്ട് ഒലിച്ചു പോവുകയുമായിരുന്നു\

ഇന്നലെ വൈകുന്നേരത്തോട് കൂടിയാണ് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടത് ഇതിൽ ഒരു വിദ്യാർത്ഥിയെ ഇന്നലെ രക്ഷപെടുത്തിയിരുന്നു .
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് ടെസ്റ്റ്‌ നടത്തിയതിന് ശേഷം മൃതദേഹം ഇരിക്കൂറിലേക്ക് കൊണ്ട് പോകും.






By onemaly