Local

ഇടതു – വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് ഉദയഗിരി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി OIOPയുടെ മുന്നേറ്റം



ഉദയഗിരി: പഞ്ചായത്തിൽ എല്ലാ വാർഡുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി OIOP. ഉദയഗിരി പഞ്ചായത്തിൽ വ്യക്തമായ മുന്നേറ്റം തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാൻ സാധിക്കും എന്നാണ് OIOP അനുഭാവികൾ പ്രതീക്ഷിക്കുന്നത്‌.
ഒരു മുന്നണി സമവാക്യത്തെക്കാൾ ഒരേ ആശയം പിന്തുണക്കുന്ന  ജനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ രൂപം എന്ന നിലയിലാണ് OIOP ഉദയഗിരി പഞ്ചായത്തിൽ പിന്തുടരുന്നത്.
ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം കൂടെ വന്നാൽ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
ഇടതു – വലതു മുന്നണികൾക്ക് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ് OIOPയുടെ ഈ തീരുമാനം. ഇതിനാല്‍ കടുത്ത തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക്  സാക്ഷ്യം വഹിക്കും എന്ന കാര്യം വ്യക്തമാണ്. ഇരു മുന്നണികൾക്കും കടുത്ത വെല്ലുവിളി ആണ് ഉദയഗിരി പഞ്ചായത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി OIOP സൃഷ്ടിച്ചിരിക്കുന്നത്.