മനാമ: ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ബഹറിനില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടന്‍ ബഹ്റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനുളള അനുമതി നല്കിയ ശേഷം സംസ്കരിക്കും.
1970 മുതല്‍ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് ഒരു വര്‍ഷം മുമ്ബാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹറിന്‍ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടര്‍ന്ന് 2011ല്‍ ബഹ്റിനില്‍ ഉണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.