കണ്ണൂര്‍ കുടിയാമലയില്‍ സഹോദരിമാരെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിനെയും പ്രതി ചേര്‍ത്തു. 17ഉം 15യും വയസുള്ള 2 സഹോദരിമാരെ ഒരു വര്‍ഷമായി ലൈംഗീക ചൂഷണത്തിനു വിധേയമാക്കിയ കേസിലാണ് വഴിതിരിവുണ്ടായത്.പെണ്‍കുട്ടികളുടെ അമ്മ വര്‍ഷങ്ങളായി മാറി താമസിക്കുകയാണ്. 2 പെണ്മക്കളും പിതാവും ഒന്നിച്ചായിരുന്നു താമസം. .വീട്ടില്‍ പാര്‍ട്ടി മീറ്റീങ്ങുകള്‍ അടക്കം ആളുകള്‍ വന്നും പോവുകയും ചെയ്തിരുന്നതായിരുന്നു. ഇതിനിടെ പെണ്‍കുട്ടികളേ പിതാവിന്റെ അറിവോടെ തന്നെ മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ 2 പേരാണ് അറസ്റ്റിലായിരിക്കുന്നത്.ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിനു കേസെടുത്തു.
ഇതില്‍ ഒരള് നാട്ടുകാരനും മറ്റൊരാള്‍ പെണ്‍കുട്ടികളുടെ പിതാവിന്റെ കുടുംബ ബന്ധുവുമാണ്.സനൂപ് എന്ന യുവാവാണ് അറസ്റ്റിലയ നാട്ടുകാരന്.പെണ്‍കുട്ടികളേ പിതാവ് മാത്രമല്ല ബന്ധുവും പീഢിപ്പിച്ചിരുന്നു. പിതാവിന്റെ ബന്ധു 15കാരി പെണ്‍കുട്ടിയെ അയാളുടെ വീട്ടില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നും പെണ്‍കുട്ടി മൊഴി നല്കി. കൂടാതെ 17 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി തവണ ബലാല്‍സംഗം ചെയ്തിരുന്നു എന്നും ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട്. ഇതില്‍ സനൂപ് എന്ന യുവാവ് അറസ്റ്റിലായി. സനൂപും പെണ്‍കുട്ടിയുടെ ഒരു ബന്ധുവും ഇപ്പോള്‍ ബലാല്‍സംഗകേസില്‍ റിമാന്റിലാണ്.