Local

ഇരിക്കൂർ നീലാമുറ്റം കടക്കു പിന്നിൽ സൂക്ഷിച്ച ലഹരി വസ്തുക്കൾ പിടികൂടി:രണ്ടു പേരെ അറസ്റ്റു ചെയ്തു.



ഇരിക്കൂർ നീലാമുറ്റം കടക്കു പിന്നിൽ സൂക്ഷിച്ച ലഹരി വസ്തുക്കൾ പിടികൂടി:രണ്ടു പേരെ അറസ്റ്റു ചെയ്തു.

ഇരിക്കൂർ: ഇരിക്കൂർ നീലാമുറ്റത്തെ ഒരു കടക്കു പിന്നിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച ഒരു ബണ്ടിൽ ലഹരി സാധനങ്ങൾ ഇരിക്കൂർ പൊലീസ് സംഘം പിടികൂടി. അയൽ സംസ്ഥാനത്തു നിന്ന് പച്ചക്കറി വാഹനങ്ങളിൽ കൊണ്ടുവന്ന് ഇരിക്കൂറിലും പരിസരങ്ങളിലും ചെങ്കൽ പണകളിലും മറ്റും വിതരണം ചെയ്യുന്നതിനു വേണ്ടി സൂക്ഷിച്ചു വെച്ചതായിരുന്നു ലഹരി വസ്തുക്കൾ .ലഹരി വസ്തുക്കളടങ്ങിയ ബണ്ടിൽ സൂക്ഷിച്ചു വെച്ച കെ.കെ.അയ്യൂബ് ഇരിക്കൂർ, സജ്ഫീർ പടിയൂർ എന്നിവരെ ലഹരിസാധനങ്ങൾ സഹിതം ഇരിക്കൂർ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, പ്രകാശൻ എന്നിവർ പിടികൂടി.

ലഹരി വസ്തുക്കളായ ഹാൻസ്, കൂൾ ലിപ്പ്, പാൻ മസാല തുടങ്ങിയ വിവിധ സാധനങ്ങളാണ് ഇവരിൽ നിന്നും പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.ഇരിക്കൂറിലും പരിസരങ്ങളിലും വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ യഥേഷ്ടം വിപണനം നടക്കുന്നുണ്ടെന്നും പരിശോധന ഊർജിതപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ചിത്രം: ഇരിക്കൂർ നിലാമുററത്തു നിന്ന് ഇരിക്കൂർ പൊലീസ് പിടികൂടിയ ലഹരി വസ്തുക്കൾ .