Tue. Sep 29th, 2020




കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ്​ മരിച്ചത്​. ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം. കുഞ്ഞിന്​ കോവിഡ്​ ബാധിച്ച​ത്​ എവിടെനിന്നാണെന്ന്​ വ്യക്തമല്ല.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​​​​​െന്‍റ ആ​രോ​ഗ്യ​സ്ഥി​തി വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഐ.​എം.​സി.​എ​ച്ച്‌ സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കു​ട്ടി അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.
ഹൃ​ദ​യം സ്തം​ഭി​ച്ച അ​വ​സ്‌​ഥ​യി​ലെ​ത്തി​യ കു​ട്ടി​യെ ഉ​ട​ന്‍ വ​​​​െന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യി. മാ​ന​സി​ക വ​ള​ര്‍​ച്ച​ക്കു​റ​വു​ള്ള കു​ട്ടി​ക്ക് ഹൃ​ദ്രോ​ഗ​വു​മുണ്ടെന്നും അറിയിച്ചിരുന്നു. അ​തേ​സ​മ​യം, കു​ട്ടി​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​മ്മ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ല.

 

പെ​ണ്‍​കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളും ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 47 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആയി. 14 ബ​ന്ധു​ക്ക​ളി​ല്‍ 11 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി മൂ​ന്നു​പേ​ര്‍ വീ​ട്ടി​ലു​മാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്​.




By onemaly